ഹോങ്കോങ്: ഹോങ്കോങ്ങില്‍ തീപിടുത്തത്തില്‍ മരിച്ചവരുടെ എണ്ണം 128 ആയി. നിരവധി ആളുകളെ ഇപ്പോഴും കാണ്ടെത്താനുണ്ടെന്നാണ് വിവരം. ഏകദേശം 200 പേരെ ഇപ്പോഴും കാണാതായതായി പട്ടികപ്പെടുത്തിയിട്ടുണ്ട്, 89 മൃതദേഹങ്ങള്‍ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.ദുരിതബാധിതര്‍ക്ക് സുരക്ഷാ സെക്രട്ടറി ക്രിസ് ടാങ് അനുശോചനം അറിയിച്ചു.
ബുധനാഴ്ച ഉച്ചകഴിഞ്ഞ് തായ് പോ ജില്ലയിലെ വാങ് ഫുക്ക് ഭവന സമുച്ചയത്തിനാണ് തീപിടിച്ചത്. എട്ട് കെട്ടിടങ്ങളില്‍ ഏഴെണ്ണത്തിലൂടെയും പടര്‍ന്നു പിടിക്കുകയായിരുന്നുയത്. 40 മണിക്കൂറിലധികം നീണ്ട പരിശ്രമത്തിനൊടുവില്‍ വെള്ളിയാഴ്ച രാവിലെയാണ് തീ പൂര്‍ണമായും അണക്കാനായത്.

Comments: